മലപ്പുറം: സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, അശാസ്ത്രീയമായ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.ഇ.ഒ (CEO) സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രതിഷേധ ക്യാമ്പയിൻ നാളെ തുടങ്ങും. ഇതിന്റെ ഭാഗമായി ഫെബ്രുവരി 13 വെള്ളിയാഴ്ച ജില്ലയിലെ സഹകരണ സംഘം തലങ്ങളിൽ 'പ്രതിഷേധ മതിൽ' സംഘടിപ്പിക്കും.
സഹകരണ മേഖലയിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, സാമൂഹിക ക്ഷേമ പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്. തുടർപ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി 17-ന് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുകയും അവകാശ പത്രിക സമർപ്പിക്കുകയും ചെയ്യും.
0 Comments