വേട്ടക്കാരന്റെ കാലൊച്ച കേട്ടാല്‍ മൃഗങ്ങളെല്ലാം ഓടിയൊളിക്കും. അയാള്‍ തോക്കെടുത്താല്‍ ഏതെങ്കിലും മൃഗം ചത്തുവീഴും എന്നവര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ഒരു മാന്‍ മാത്രം അയാളെ പേടിച്ചില്ല. കണ്ണില്‍ പെടുന്നവയെ മാത്രമേ അയാള്‍ കൊല്ലുന്നുളളൂ എന്ന് മാന്‍ ശ്രദ്ധിച്ചിരുന്നു. അവന്‍ ഒരുതന്ത്രം പ്രയോഗിച്ചു. വേട്ടക്കാരന്റെ പറമ്പിലുളള വാഴയോട് മാന്‍ പറഞ്ഞു: എന്നെ ഒളിച്ചിരിക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിന്റെ ഇലയൊന്നും തിന്നില്ല. വാഴസമ്മതിച്ചു. ആഴ്ചകളോളം വാഴ മാനിനെ മറച്ചുപിടിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വാഴ മാനിനോട് ചോദിച്ചു: നിന്നെ സംരക്ഷിക്കുന്നത് കൊണ്ട് എനിക്കെന്താണ് ഗുണം. മാന്‍ പറഞ്ഞു: ഞാന്‍ നിന്നെ ഉപദ്രവിച്ചില്ലല്ലോ.. ഇപ്പോല്ൾ നമ്മള്‍ രണ്ടുപേരും സുരക്ഷിതരല്ലേ.. വിശന്നാല്‍ മാന്‍ തന്നെ തിന്നുമെന്ന സംശയിച്ച് അടുത്തതവണ വേട്ടക്കാരന്‍ വന്നപ്പോള്‍ വാഴ ഇലകള്‍ നിവര്‍ത്തി. മാനിനെ കണ്ട അയാള്‍ അതിനെ വെടിവെച്ചുവീഴ്ത്തി. ഇത്രയും നാള്‍ മാനിനെ സംരക്ഷിച്ചത് വാഴയാണെന്ന് മനസ്സിലാക്കി വാഴയെ ഒറ്റവെട്ടിന് നിലത്തിട്ടു. ഒന്നിനെമാത്രം ആശ്രയിച്ചും വിശ്വസിച്ചും എക്കാലവും നിലനില്‍ക്കാനാവില്ല. പരസ്പരം ലഭിക്കുന്ന തണലാണ് എല്ലാ ബന്ധങ്ങളേയും നിലനിര്‍ത്തുന്നത്. ആ ശേഷി അവസാനിക്കുകയോ തീരുമാനംമാറുകയോ ചെയ്താല്‍ ബന്ധങ്ങളില്‍ ഉലച്ചിലുകള്‍ ഉണ്ടാകും. ഒരേ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമുളള യാത്ര ഉറപ്പാക്കുന്നതാണ് സുരക്ഷിതം. പരസ്പരം ചെളിവാരിയെറിയുന്നത് ആത്മാഭിമാനത്തേയും പരസ്പരബഹുമാനത്തേയും ബാധിക്കും. അടുത്തിടപഴകുമ്പോള്‍ മനസ്സിലാകുന്ന ന്യൂനതകള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഒന്നുകില്‍ അവയോടുപൊരുത്തപ്പെടാന്‍ ശീലിക്കണം. അല്ലെങ്കില്‍ വിടപറയണം. അവയെ പൊതുമധ്യത്തിലേക്ക് വലിച്ചിടരുത്. പരസ്പരം തണലാകാന്‍ ശ്രമിക്കണം - ശുഭദിനം
0 Comments