LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


രാത്രിയില്‍ ആന കാട്ടിലൂടെ നടക്കുമ്പോള്‍ കരിയിലകള്‍ക്കിടയിലിരുന്ന് മിന്നിത്തെളിയുന്ന മിന്നാമിനുങ്ങിനെ കണ്ടു. ഇലകള്‍ വകഞ്ഞുമാറ്റി ആന അതിനോട് ചോദിച്ചു: നീയെന്തിനാണ് മറഞ്ഞിരിക്കുന്നത്, മങ്ങിത്തെളിയുന്നത്.. പുറത്ത് വരൂ.. വെളിച്ചമായി പറന്നുനടക്കൂ.. അപ്പോള്‍ മിന്നാമിനുങ്ങ് പറഞ്ഞു: ഇത്രയും ചെറിയ ഞാന്‍ തെളിഞ്ഞ് കത്തിയിട്ട് ആര്‍ക്ക് എന്ത് ഗുണം. ആരറിയാന്‍? ആന മിന്നാമിനുങ്ങിനെ തുമ്പിക്കൈയിലെടുത്ത് മുന്നോട്ട് നടന്നു. തുമ്പിക്കൈയിലിരുന്ന് തെളിയുന്ന മിന്നാമിനുങ്ങിനെ കണ്ട് കാട്ടിലെ മൃഗങ്ങള്‍ പറഞ്ഞു: ആനക്ക് പോലും വെളിച്ചം നല്‍കുന്നത് മിന്നാമിനുങ്ങാണോ? ഇത് കേട്ട് മിന്നാമിനുങ്ങ് കൂടുതല്‍ ആവേശത്തോടെ മിന്നിത്തുടങ്ങി. ഒളിച്ചിരുന്നാല്‍ നമ്മള്‍ ഒളിമങ്ങി അവസാനിക്കും. ഒരുങ്ങിയിറങ്ങണം, നല്ല ഒന്നാന്തരം പ്രകടനം കാഴ്ചവെക്കുകയും വേണം. ഒന്നിനും കൊള്ളാത്തവരായി ആരുമില്ല എന്ന് പറയുന്നതിനേക്കാള്‍, എന്തിനെങ്കിലും കൊള്ളാവുന്നവരാണ് എല്ലാവരും എന്നതാണ് കൂടുതല്‍ ശരി. എല്ലാവര്‍ക്കും തങ്ങളുടെ വേഷങ്ങളാടാനുളള ഇടവും അവസരങ്ങളുമുണ്ട്. തനതുലോകം നിര്‍മ്മിക്കണം. അവിടേക്ക് മറ്റാരെങ്കിലും വഴിതെളിക്കാനുണ്ടാകും എന്ന് കരുതുന്നത് മണ്ടത്തരമാണ്. ഓരോരുത്തരും അവരവരുടേയതായ നിയോഗങ്ങളിലേക്കുളള യാത്രയിലാണ്. അതില്‍ തങ്ങളാഗ്രഹിക്കുന്ന സ്ഥലങ്ങളിലെത്തിയവരെല്ലാം തങ്ങളുടേതായ സഞ്ചാരപാതകള്‍ തനിയെ നിര്‍മ്മിച്ചവരാണ്.. മുഖം മൂടി എടുത്തുമാറ്റാം.. ജീവിതം തിളക്കമുളളതാക്കാം - ശുഭദിനം

Post a Comment

0 Comments