LATEST

6/recent/ticker-posts

Header Ads Widget

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കർപ്പൂരിലെക്കുള്ള സർവീസ് പുനരാരംഭിച്ച് സൗദി എയർലൈൻസ്; ആവേശകരമായ വരവേൽപ്പ്, ആഴ്ചയിൽ നാല് ദിവസങ്ങളിൽ സർവീസ്


കരിപ്പൂർ: നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസ് പുനരാരംഭിച്ച് സൗദി എയർലൈൻസ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ഇന്ന് പുലർച്ചെ 1.20ന് പുറപ്പെട്ട രാവിലെ 8.35-ന് എത്തേണ്ടിയിരുന്ന എസ്‌.വി 712 വിമാനം നിശ്ചയിച്ചതിലും അരമണിക്കൂർ നേരത്തെ, 8.15-ഓടെ ലാൻഡ് ചെയ്തു. 9.45ന് മടങ്ങിയ വിമാനം 12.50ന് റിയാദിൽ എത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം കരിപ്പൂരിലെത്തിയ സൗദി എയർലൈൻസ് വിമാനത്തിന് ശിങ്കാരിമേളം, കോൽക്കളി, അറബനമുട്ട് എന്നിവയുടെ അകമ്പടിയോടെ നാട്ടുകാരും പ്രവാസി സംഘടനകളും ചേർന്ന് വൻ വരവേൽപാണ് ലഭിച്ചത്.
നിലവിൽ 165 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണിത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 എക്കോണമി ക്ലാസ് സീറ്റുകളുമാണ് ഇതിലുള്ളത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ നാല് ദിവസങ്ങളിലായിരിക്കും സർവീസ്. വരും ദിവസങ്ങളിൽ ജിദ്ദ, ദമാം സർവീസുകൾ കൂടി ആരംഭിക്കും.

2015 -ലാണ് കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് സർവീസുകൾ പുനരാരംഭിച്ചെങ്കിലും 2020 ആഗസ്റ്റിലുണ്ടായ വിമാന അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു

Post a Comment

0 Comments