'കേരള സ്റ്റോറി 2' സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് സ്റ്റേ ചെയ്തത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെതാണ് ഉത്തരവ്. കേരള സ്റ്റോറി എന്ന ടൈറ്റിലിൽ വാസ്തവ വിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിൻറെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
സിനിമ ഒരു കലയാണ്. ഇത്തരം വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാൽ ഈ സിനിമ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുവന്നതിൽ പ്രശ്നമുണ്ടെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. ചിത്രത്തിൻറെ ടീസറിൽ ഉൾപ്പെടെ ഉള്ളടക്കം പ്രകോപനപരം ആണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മൈത്ര സച്ചിദാനന്ദ ഹെഗ്ഡെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങൾ സിനിമയിൽ ഇല്ലെന്നായിരുന്നു നിർമ്മാതാക്കളുടെ മറുപടി.
0 Comments