LATEST

6/recent/ticker-posts

Header Ads Widget

മയക്കുമരുന്ന്, മൊബൈൽ ലഹരിക്കെതിരെ സൈക്കിൾ റാലി ശ്രദ്ധേയമായി.

മലപ്പുറം : വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന്,മൊബൈൽ ലഹരിക്കെതിരെ ബോധവത്കരണമായി സഫാരി സൈക്കിളും ഹീറോ സൈക്കിളും സംയുക്തമായി സംഘടിപ്പിച്ച സൈക്കിൾ റാലി ശ്രദ്ധേയമായി. ഈസ്റ്റ് കോഡൂരിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നജ്മ കിളിയണ്ണി, ഹീറോ സൈക്കിൾസ് എ.എസ്.എം.ദിലീപ്, തേക്കിൽ അഷ്റഫ്, സഫാരി സൈക്കിൾസ് എം.ഡി.അബ്ദുന്നാസർ.കെ.ടി, ജനറൽ മാനേജർ ശിഹാബ്.കെ.ടി,മുർഷിദ് സംസാരിച്ചു.എം.ജി.പട്ടേൽ ദേശീയ ഉർദു അധ്യാപക അവാർഡ് ജേതാവ് പി.പി.മുജീബ് റഹ്‌മാൻ, ഒഡീഷയിൽ നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻ ശിബ്‌ലി.ടി,ട്രോമാകെയർ വളണ്ടിയർമാരായ റഷീദ് പൊന്നേത്ത്,റഷീദ് ചേനാട് എന്നിവരെ ആദരിച്ചു. 

ഫോട്ടോ അടിക്കുറിപ്പ്: സഫാരി സൈക്കിളും ഹീറോ സൈക്കിളും സംയുക്തമായി സംഘടിപ്പിച്ച മയക്കുമരുന്ന്,മൊബൈൽ ലഹരിക്കെതിരെ സംഘടിപ്പിച്ച സൈക്കിൾ റാലി കോഡൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.ഷാജി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments