കോഴിക്കോട് സാമൂതിരിമാരുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെട്ടിരുന്ന കൊണ്ടോട്ടിക്കടുത്ത പൈതൃക നഗരിയായ നെടിയിരുപ്പ് സ്വരൂപം എന്ന സ്ഥലത്ത് നിന്നും ലോക മനുഷ്യാവകാശ ദിനത്തിൽ _ഏറനാടൻ നാട്ടുവാർത്തയുടെ_ സംരംഭമായ എൻടിവി എൻടിവി (EnTV ക്ക് പ്രൗഢ ഗംഭീരമായ തുടക്കം.
പാലക്കാട് - കോഴിക്കോട് ദേശീയപാതയോരത്ത് മുസ്‌ലിയാരങ്ങാടിയിൽ കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ *സിടി ഫാത്തിമ സുഹറ ടീച്ചർ* ഡിസംബർ പത്തിന് കാലത്ത് പത്തുമണിക്ക് എൻടിവിയുടെ ഓഫീസ് തുറന്ന് കൊടുത്തതോടെ വാർത്താവതരണ ലോകത്തേക്ക് പുത്തൻ താരോദയമായി എൻടിവി ഔദോഗികമായി പിറവിയെടുത്തു.
പ്രിന്റിങ്-ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന ഏറനാടൻ നാട്ടുവാർത്തയുടെ പുതിയ സംരഭത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നുവെന്നു സി ടി ഫാത്തിമ സുഹറ ഓഫീസ് കെട്ടിടം ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മുസ്‌ലിയാങ്ങാടി പോത്ത് വെട്ടി പാറയിലെ കട നടത്തിപ്പുകാരനും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന , 118 വയസ്സ് വരെ ജീവിച്ച മുറൂടൻ മൊയ്തീൻ കാക്കയുടെ ഇളയ മകൻ മുറൂടൻ സൈതലവിയുടെ ഏറനാടൻ വീരഗാഥകൾ പറയുന്ന പടപ്പാട്ടുകൾ ചടങ്ങിന് മാറ്റ് കൂട്ടി
എൻടിവി ന്യൂസ് എഡിറ്റർ ഡോ . പി കെ നൗഷാദ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സത്യാനന്തര കാലത്ത് സത്യത്തിന്റെ കാവലാളാവുക എന്ന ദൗത്യമാണ് ഏറനാടൻ നാട്ടുവാർത്തക്കും എൻടിവിക്കും നിർവഹിക്കാനുള്ളത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഏറാടിമാരുടെ (ഏറനാടിൻ ഉടയവർ എന്നറിയപെടുന്ന സാമൂതിരിയുടെ ആളുകൾ) നാട്ടിൽ നിന്നും നാട്ടുനന്മകളുടെ നിറക്കാഴ്ചകളുമായി ഏറനാടൻ നാട്ടുവാർത്തയും എൻടിവിയും വരും ദിവസങ്ങളിൽ നിരന്തരം പ്രേക്ഷകരിലേക്ക് എത്തുമെന്നും ഈ സംരംഭത്തിന് പരിപൂർണ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നെടിയിരുപ്പ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ ബിജിഷ, പോസ്റ്റ്മാനായ അബൂബക്കർ സിദ്ദീഖ്, ശഹർ ബാനു തുടങ്ങിയർ പങ്കെടുത്തു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായി നടന്ന ചടങ്ങിൽ ഏറനാടൻ നാട്ടുവാർത്ത- എൻടിവി ഗ്രൂപ്പ് എഡിറ്റർ എം എ റഹ്‌മാൻ കാവനൂർ സ്വാഗതവും ന്യൂസ് റീഡർ കെ പി മുഫീദ് നന്ദിയും പറഞ്ഞു.
0 Comments