LATEST

6/recent/ticker-posts

Header Ads Widget

ഉമര്‍ ഖാലിദിന് കത്തയച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി കത്തയച്ചു. ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേല്‍ക്കുന്ന ദിവസമാണ് കത്ത് പുറത്തുവന്നത്.
ഉമറിന്റെ വാക്കുകള്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കത്തില്‍ മംദാനി പറയുന്നു. ‘ഞങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’ എന്ന വാക്കുകളോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.
2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 14 ദിവസത്തേക്ക് അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യ മുസ്‌ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് സൊഹ്‌റാന്‍ മംദാനി..

Post a Comment

0 Comments