LATEST

6/recent/ticker-posts

Header Ads Widget

ഷിംജിതയുടെ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല, പരിശോധന നടക്കുന്നുവെന്ന് പൊലീസ്; ജാമ്യാപേക്ഷ നാളെ പരിഗണിക്കും



കോഴിക്കോട്:  കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയില്‍ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്ന് പൊലീസ്.

പരാതിയില്‍ പരിശോധന നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. ഇന്നലെ ഷിംജിതയുടെ സഹോദരൻ ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയത്. അതേ സമയം പരാതിയില്‍ ആരുടെയും പേര് ഇല്ല. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ കുന്നംകുളം കോടതി പരിഗണിക്കും. ഷിംജിതക്കായി ഇതുവരേയും കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കിയിട്ടില്ല. ഷിംജിതയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന വേഗത്തില്‍ ആക്കാനും പോലീസ് ആവശ്യപ്പെട്ടുണ്ട്.


Post a Comment

0 Comments