കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍ പിരിവ് നാളെ മുതല്‍ ആരംഭിക്കും. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് ദേശിയപാത അതോറിറ്റി അറിയിച്ചു.ടോള്‍ പിരിവിനുള്ള എല്ലാ സംവിധാനങ്ങളും പൂർണ സജ്ജമാണെന്ന് പ്രോജക്‌ട് ഡയറക്ടർ പ്രശാന്ത് ദുബെ വ്യക്തമാക്കി. ഇതിനായി മുമ്പേ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങള്‍ ദേശിയപാത അതോറിറ്റിയുടെ ഔദ്യോഗിക മാധ്യമങ്ങളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക സൗകര്യം ലഭിക്കും. മൂവായിരം രൂപയുടെ ഫാസ്റ്റ് ടാഗ് വാങ്ങുന്നവർക്കു ഒരു വർഷക്കാലയളവില്‍ 200 യാത്രകള്‍ നടത്താനുള്ള അവസരം ലഭിക്കും. 24 മണിക്കൂറിനുള്ളില്‍ ഇരുവിഭാഗത്തിലും യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് മടക്കയാത്രയില്‍ 25 ശതമാനം കിഴിവ് നല്‍കും. കൂടാതെ, കോഴിക്കോട് ജില്ലയില്‍ രജിസ്റ്റർ ചെയ്ത നാഷണല്‍ പെർമിറ്റ് ഇല്ലാത്ത കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. ഒരുമാസം തുടർച്ചയായി 50 ദിവസത്തോളം ടോള്‍ വഴി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കില്‍ 33 ശതമാനം ഇളവും ലഭ്യമാകും.
ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയില്‍ താമസിക്കുന്ന സമീപവാസികള്‍ക്ക് പ്രത്യേക പാസ് നല്‍കും. ഒരു വർഷത്തേക്ക് 340 രൂപയുടെ പാസാണ് നല്‍കുന്ന പദ്ധതി. ചൊവ്വാഴ്ച ടോള്‍ പിരിവ് ആരംഭിക്കുന്നതിന് മുമ്പ് 25 പേർക്ക് സമീപവാസി പാസുകള്‍ നല്‍കുകയും ചെയ്തു. ആദ്യം ടോള്‍ ആരംഭിച്ചതിന് ശേഷം മാത്രമേ പാസുകള്‍ വിതരണം ചെയ്യുകയുള്ളൂ എന്ന് ടോള്‍ അധികൃതർ അറിയിച്ചിരുന്നു, എന്നാല്‍ ഇന്നലെ തന്നെ പാസ് വിതരണം നടത്തിയതായാണ് വിവരം.
0 Comments