പെരിന്തൽമണ്ണ:ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഒടമല മഖാം ആണ്ടുനേർച്ചക്ക് കൊടിയേറി. ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) ൻ്റെ നാലു മാസം നീണ്ടു നിൽക്കുന്ന നേർച്ചക്കാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ നിൽക്കുന്ന നേർച്ചക്കാണ് തുടക്കാമയത്.
തുടർന്ന് നടന്ന പൊതുസമ്മേളനവും സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ആത്മീയ ചിന്തയും കാരുണ്യ പ്രവർത്തനങ്ങളും ജീവിതവിജയത്തിന് നിദാനമെന്ന് തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണ നടത്തി.
മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിച്ചു. മഖാമിന്റെ സൗഹൃദ പാരമ്പര്യത്തെ ഉയർത്തിക്കൊണ്ട് കൊടിയേറ്റത്തിന് കയർ സംഭാവന ചെയ്ത കിഴക്കു വീട്ടിൽ കുടുംബാംഗമായ ആനമങ്ങാട് സ്വദേശി കുട്ടൻ നായർ മുഖ്യാതിഥിയായി. സയ്യിദ് ഷറഫുദ്ധീൻ തങ്ങൾ തൂത,
സയ്യിദ് സൈതലിക്കോയ തങ്ങൾ, സയ്യിദ് ഹബീബുള്ള തങ്ങൾ, കൊടശ്ശേരി ഇബ്രാഹിം മുസ്‌ലിയാർ, സികെ മുഹമ്മദ് ഹാജി, സി.പി അഷ്റഫ് മൗലവി,ഉസ്മാൻ ദാരിമി, ഫവാസ് ഹുദവി, ഷറഫുദ്ദീൻ ഫൈസി, ശമീർ ഫൈസി ഒടമല,അബൂബക്കർ ഫൈസി, അബ്ദുറസാഖ് ഫൈസി,ഹുസൈൻ അൻവരി, മൻസൂർ അലി ദാരിമി, ഹംസ ഫൈസി, ഹിബത്തുള്ള ദാരിമി, അബ്ദുസ്സലാം അൻവരി നെല്ലായ, അസൈനാർ ബാഖവി, അസീസ് ഹാജി, മുഹമ്മദലി ചേനാംപറമ്പ്, മുസ്തഫ ഹാജി പൂക്കോടൻ, ബാപ്പുട്ടി ഹാജി മുതിരമണ്ണ, ഒ.കെ.എം മൗലവി,സത്താർ മാസ്റ്റർ, അബ്ദു ഹാജി,അബൂബക്കർ മാസ്റ്റർ, പീതാംബരൻ ആനമങ്ങാട്, തുടങ്ങിയാ മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. കൊടിയേറ്റ ദിവസം പരിയാപുരം സ്വദേശിയായ രാജന്റെ വകയാണ് ചീരണി വിതരണ ചെയ്തത്.
നേർച്ച കൊടിയേറ്റത്തോടെ പെട്ടിവരവ് എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി രാത്രി സമയങ്ങളിൽ ആളുകൾ ഇനി മഖാമിലെത്തി പ്രാർത്ഥന നടത്തും.
നേർച്ച പരിപാടിയുടെ ഭാഗമായി ഇന്ന് വ്യാഴാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം അലവി ഫൈസി കൊളപ്പറമ്പ് ഉദ്ഘാടനം ചെയ്യും. അൻവർ മുഹ് യുദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും.
നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് രണ്ടു മണിക്ക്
ഒടമല ശൈഖ് ഫരീ ഔലിയ ദഅവാ കോള കോളജ് വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാന വസ്ത്ര വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും ദാറുൽ ഹുദാ വൈസ് ചാൻസലർ ബഹാഉദ്ധീ മുഹമ്മദ് നദ് വി,നാഫിഅ് ഹുദവി തിരൂർ
പങ്കെടുക്കും.
രാത്രി 7:00 മണിക്ക് നടക്കുന്ന ഒടമല ശൈഖ് ഫരീ ഔലിയ ദഅവാ കോള കോളജ് വാർഷിക സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പഠനം പൂർത്തിയാക്കിയ 56 യുവ പണ്ഡിതർക്കുള്ള ഫരീദി സനദ് ദാനവും തങ്ങൾ നിർവഹിക്കും. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തും
ഫോട്ടോ: ഒടമല മഖാം നേർച്ച കൊടിയേറ്റ പൊതു സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
0 Comments