LATEST

6/recent/ticker-posts

Header Ads Widget

36 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് രാഷ്ട്രീയ നിരീക്ഷകൻ ബിഎൻ ഹസ്കർ; ഇനി ആർഎസ്പിക്കൊപ്പം ‘ സിപിഎം ജീർണതയുടെ പടുകുഴിയിലേക്ക് എത്തിയെന്നും, ഒരു പുതിയ വർഗത്താൽ നിയന്ത്രിക്കപ്പെടുന്ന പാർട്ടിയായി മാറിയെന്നും വിമർശനം



കൊല്ലം: രാഷ്ട്രീയ നിരീക്ഷകൻ ബിഎൻ ഹസ്കർ സിപിഎം വിട്ടു. 36 വർഷത്തെ സിപിഎം ബന്ധമാണ് ഇതോടെ വിച്ഛേദിക്കപ്പെട്ടത്. ഇനി ആർഎസ്പിക്കൊപ്പമായിരിക്കും തന്റെ യാത്രയെന്നും ബിഎൻ ഹസ്കർ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിക്കും. മുഖ്യമന്ത്രി –വെള്ളാപ്പള്ളി കാർ യാത്രയെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി താക്കീത് ചെയ്തതിനെത്തുടർന്നായിരുന്നു പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് ഹസ്കർ എത്തിയത്. കേരളത്തിൽ വലതു വ്യതിയാനത്തിലേക്കാണ് സിപിഎം പോകുന്നതെന്നും ഹസ്കർ പറഞ്ഞു. ജീർണതയുടെ പടുകുഴിയിലേക്ക് സിപിഎം എത്തിയെന്നും. പാർട്ടിക്കും ഭരണകൂടത്തിനും മുകളിലായി ഒരു പുതിയ വർഗം രൂപപ്പെട്ടു. അവരാൽ നിയന്ത്രിക്കപ്പെടുകയും നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന പാർട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.


രക്തസാക്ഷികളുടെ ഫണ്ട് വെട്ടിച്ചതിനെ സംബന്ധിച്ച് പറഞ്ഞവരെ പാർട്ടി പുറത്താക്കി. ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിനു പുറത്താക്കുന്ന മനോഭാവമാണിത്. അവനവനുവേണ്ടിയല്ലാതെ ജീവിച്ച ഒരു മനുഷ്യന്റെ ജീവത്യാഗത്തെപോലും തട്ടിക്കുന്ന, ധനാപഹരണം നടത്തുന്ന നേതാക്കൻമാർക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ല. അത് ദൗർഭാഗ്യകരമാണ്. അതെല്ലാം മാനസികമായി ഉൾകൊള്ളാൻ കഴിയാത്തതിനാലാണ് പാർട്ടി വിടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ കഴിഞ്ഞ 36 വർഷമായി സിപിഎമ്മിനൊപ്പം ഉണ്ടായിരുന്നുവെന്നും, അതിനു മുൻപ് എസ്എഫ്ഐയിലും സജീവമാറ്റിരുന്നുവെന്നും ഹസ്കർ പറഞ്ഞു. താൻ അടിമുടി പാർട്ടിക്കൊപ്പം ഉണ്ടായിരുന്ന ആളാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനാവുന്നില്ല. ഇടതുവ്യതിയാനം ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയ്ക്കു മാത്രമേ എന്നെ ഉൾകൊള്ളാൻ കഴിയൂ. ഇടതുബദലായി പ്രവർത്തിക്കുന്നത് ദേശീയ തലത്തിൽ കോണ്‍ഗ്രസാണ്. കേരളത്തിൽ വി.ഡി.സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടപെടലുകൾ ഇടതുപക്ഷ ഇടപെടലുകളാണെന്ന ബോധ്യമുണ്ട്. അതുകൊണ്ടാണ് ആർഎസ്പിയിയുടെ ഭാഗമാകുന്നതെന്നും ഹസ്കർ വ്യക്തമാക്കി.

Post a Comment

0 Comments