LATEST

6/recent/ticker-posts

Header Ads Widget

രാജാവിന്റെ അതിഥിയായി അബ്ദുല്ല സലഫി ഉംറക്ക്; ചരിത്രനേട്ടവുമായി മലയാളി പണ്ഡിതൻ..


*സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക അതിഥിയായി ഉംറ നിർവഹിക്കുന്നതിന് പ്രമുഖ ഹദീസ് പണ്ഡിതനും ജാമിഅ നദ്‌വിയ്യ അധ്യാപകനുമായ അബ്ദുല്ല സലഫി പുറപ്പെടുന്നു.*

*വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ മികച്ച സംഭാവന നൽകിയ പ്രമുഖരെ ഉൾപ്പെടുത്തി സൗദി സർക്കാർ പൂർണ്ണ ചെലവിൽ സംഘടിപ്പിക്കുന്ന ഉംറ തീർഥാടന സംഘത്തിലേക്ക് ഇന്ത്യയിൽ നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.*

*ഒതായി ചാത്തല്ലൂർ സ്വദേശിയായ അബ്ദുല്ല സലഫി ചൊവ്വാഴ്ച ന്യൂഡൽഹിയിലെ സൗദി എംബസിയിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ശേഷം ബുധനാഴ്ച (ഒക്ടോബർ 7) ഇന്ത്യൻ സംഘത്തോടൊപ്പം മക്കയിലേക്ക് തിരിക്കും.*

*ഒക്ടോബർ 17 വരെ നീളുന്ന സന്ദർശന വേളയിൽ ഉംറ നിർവഹണത്തിന് പുറമെ മക്കയിലെയും മദീനയിലെയും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹത്തിന് അവസരമുണ്ടാകും.*

Post a Comment

0 Comments