LATEST

6/recent/ticker-posts

Header Ads Widget

ചെങ്കൽ ക്വാറിയിൽ ജെ.സി.ബി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു..!



*വേങ്ങര കണ്ണമംഗലം ചെറേക്കാട്ടെ ചെങ്കൽ ക്വാറിയിലുണ്ടായ ജെ.സി.ബി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വട്ടപ്പൊന്ത സ്വദേശി സ്രാമ്പ്യയേക്കൽ ബീരാന്റെ മകൻ ഹമീദ് ആണ് മരണപ്പെട്ടത്.*

*ചെങ്കൽ ക്വാറിയിലെ ജോലിക്കിടെ അബദ്ധത്തിൽ ജെ.സി.ബിയുടെ മണ്ണ് മാന്തുന്ന ബക്കറ്റ് ഭാഗം തലയിൽ തട്ടിയാണ് ഹമീദിന് ഗുരുതരമായി പരിക്കേറ്റത്.*

*ഉടൻ തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയായിരുന്നു.* 

*എന്നാൽ പരിക്കുകൾ ഗുരുതരമായതിനാൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ​ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചുവരുന്നു.*

Post a Comment

0 Comments