LATEST

6/recent/ticker-posts

Header Ads Widget

സ്വർണ്ണ വില ഇന്നും താഴോട്ട് ; പവന് ₹480 കുറഞ്ഞു



കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെ കുറയുകയും വൈകീട്ട് വില കൂടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്നത്തെ ഇടിവ്. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമായി പറയുന്നത്. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കും. ക്രൂഡ് ഓയില്‍ വിലയും അല്‍പ്പം കയറി.

ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതാണ് സ്വര്‍ണ വിപണിയിലെ ഒരു തിരിച്ചടി. ഡോളര്‍ സൂചിക 102 കടന്ന് മുന്നേറി. രൂപയുടെ മൂല്യം 96.37 ആയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 101 ഡോളറിന് മുകളിലേക്ക് വില എത്തി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4143 ഡോളറായി കുറഞ്ഞിട്ടുണ്ട്.

കേരളത്തിലെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 13710, പവന്‍ വില 109680
18 കാരറ്റ് ഗ്രാം വില 11265, പവന്‍ വില 90120
14 കാരറ്റ് ഗ്രാം വില 8775, പവന്‍ വില 70200
9 കാരറ്റ് ഗ്രാം വില 5660, പവന്‍ വില 45280

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ട് പവന്‍ സ്വര്‍ണത്തിന് 880 രൂപ ഉയര്‍ന്നിരുന്നു. വിലയില്‍ ചാഞ്ചാട്ടം സംഭവിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഈ വേളയില്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയാണ് നല്ലത്.

ബുക്ക് ചെയ്യുന്ന സമയത്തേക്കാള്‍ സ്വര്‍ണവില പിന്നീട് ഉയര്‍ന്നാലും ആശങ്ക വേണ്ട. ബുക്ക് ചെയ്ത വിലയ്ക്ക് തന്നെ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ആവശ്യമുള്ള സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനം തുക നല്‍കി ബുക്ക് ചെയ്യാനുള്ള സംവിധാനം ചില ജ്വല്ലറികളിലുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പഴയ സ്വര്‍ണം വാങ്ങി പകരം പുതിയ സ്വര്‍ണം പണിക്കൂലി മാത്രം വാങ്ങി നല്‍കുന്ന പദ്ധതികളും ചില ജ്വല്ലറികളിലുണ്ട്. 



പ്രധാന വിദേശ കറൻസികളുമായി ഇന്ത്യൻ രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക്: 

• യു.എസ് ഡോളർ (USD): 1 ഡോളർ = 96.45 രൂപ
• യു.എ.ഇ ദിർഹം (AED): 1 ദിർഹം = 26.25 രൂപ
• സൗദി റിയാൽ (SAR): 1 റിയാൽ = 25.70 രൂപ
• ഖത്തർ റിയാൽ (QAR): 1 റിയാൽ = 26.50 രൂപ
• ഒമാനി റിയാൽ (OMR): 1 ഒമാനി റിയാൽ = 250.70 രൂപ
• ബഹ്‌റൈനി ദിനാർ (BHD): 1 ദിനാർ = 255.80 (255.77) രൂപ
• കുവൈത്തി ദിനാർ (KWD): 1 ദിനാർ = 314.50 (310.73) രൂപ
• യൂറോ (EUR): 1 യൂറോ = 108.54 രൂപ
• ബ്രിട്ടീഷ് പൗണ്ട് (GBP): 1 പൗണ്ട് = 127.13 രൂപ
• സിംഗപ്പൂർ ഡോളർ (SGD): 1 ഡോളർ = 73.90 രൂപ
• മലേഷ്യൻ റിംഗിറ്റ് (MYR): 1 റിംഗിറ്റ് = 22.35 രൂപ
• ജാപ്പനീസ് യെൻ (JPY): 100 യെൻ = 61.30 രൂപ (1 JPY = 0.61 രൂപ) MTFX
• ചൈനീസ് യുവാൻ (CNY): 1 യുവാൻ = 13.72 രൂപ.

Post a Comment

0 Comments