*പള്ളിയിലേക്ക് നമസ്കാരത്തിനായി പോകുന്നതിനിടെ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിൽ വയോധിക ദാരുണമായി മരണപ്പെട്ട സംഭവത്തിൽ ഭീതിയിൽ നാട്. മൂന്ന് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.*
*ഓതായി ഈസ്റ്റ് ചാത്തലൂർ സ്വദേശിനി പി.കെ. ഫാത്തിമ (60) ആണ് മരിച്ചത്. മുഹമ്മദ് അലി, ഹമീദ്, വി.പി. അബ്ദുള്ള എന്നിവർക്കാണ് പരിക്കേറ്റത്.*
*ഇന്ന് പുലർച്ചെ അഞ്ച മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.* *പള്ളിയിലേക്ക് നമസ്കാരത്തിനായി പോവുകയായിരുന്ന സംഘത്തിന് നേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്.*
*സംഘത്തിന്റെ ഏറ്റവും മുന്നിൽ നടന്നിരുന്ന ഫാത്തിമയെയും അലിയെയുമാണ് പന്നി ആദ്യം ആക്രമിച്ചത്.* *ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല.*
*പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.*
*പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണെന്നും ഇതുസംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.*
0 Comments