റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ വീണ്ടും വ്യമാക്രമണം. വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്യുന്ന നാലാം നമ്പർ പാസഞ്ചർ ഹാളിന് നേരെയാണ് അക്രമണം ഉണ്ടായതായി സഖ്യസേന അറിയിച്ചത്. ഇതിനുപുറമേ വിമാനത്താവളത്തിന് സമീപത്തെത്തിയ ക്രൂയിസ് മിസൈൽ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ആക്രമണത്തെ തുടർന്ന് ഇന്ധന സംഭരണശാലയിൽ ഉണ്ടായ വലിയ തീപിടുത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഒക്ടോബർ 10ന് റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ മരണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലിയാണ് മരിച്ചത് . ഇദ്ദേഹത്തിൻറെ ഭാര്യയും മക്കളും ചികിത്സയിലാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നതായി അധികൃതർ അറിയിച്ചു. 12 പേരാണ് അക്രമണത്തിൽ മരിച്ചത്. 300 ൽ അധികം പേർക്ക് പരിക്കേറ്റു.
0 Comments