*സംസ്ഥാനത്ത് മൊത്തത്തിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീഴുമ്പോൾ ജില്ലയിൽ നേരിയ വർധന രേഖപ്പെടുത്തി ജനന ഗ്രാഫ് വീണ്ടും മുകളിലേക്ക്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ 10 വരെയുള്ള സർക്കാരിന്റെ ജനന, മരണ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം ജില്ലയിൽ ആകെ 69,284 കുഞ്ഞുങ്ങളാണ് പിറന്നത്. ഇതേ കാലയളവിൽ മരിച്ചത് 24,491 പേർ മാത്രമാണ്*.
*അതായത് മരണത്തേക്കാൾ 44,793 പേർ അധികമായി ജനിച്ചു. കഴിഞ്ഞ വർഷം ഇത് 68,394 ആയിരുന്നു. എന്നാൽ 2018-19 കാലയളവിൽ 91,344 ആയിരുന്നു ജില്ലയിലെ ജനനം. ഏകദേശം ആറു വർഷത്തെ തുടർച്ചയായ കുറവിനു ശേഷമാണ് ഇപ്പോൾ ജനനനിരക്കിൽ വീണ്ടും ഈ അനുകൂല മാറ്റം പ്രകടമാകുന്നത്.*
*ഈ വർഷത്തെ പത്തു മാസത്തിനിടെ പിറന്ന 69,284 കുഞ്ഞുങ്ങളിൽ 35,230 പേർ അതായത് 50.85 ശതമാനം ആൺകുട്ടികളാണ്.* *34,054 പേർ അതായത് 49.15 ശതമാനം പെൺകുട്ടികളുമാണ്.*
*ലിംഗാനുപാതം എടുത്തു നോക്കുമ്പോൾ 1000 ആൺകുട്ടികൾക്ക് 966 പെൺകുട്ടികൾ എന്ന നിലയിലാണ് കണക്കുകൾ ഉള്ളത്. ഇതിൽ ഭൂരിഭാഗം പേരും അതായത് 68,115 പേർ (98.31%) ആശുപത്രികളിലാണ് ജനിച്ചത്.*
*എന്നാൽ ആശങ്ക ഉയർത്തിക്കൊണ്ട് ആശുപത്രിക്ക് പുറത്ത് 1,169 പേർ (1.68%) ജനിച്ചിട്ടുണ്ട്. ഇത് ആരോഗ്യവകുപ്പിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത 428 വീട്ടുപ്രസവങ്ങളിൽ 191 എണ്ണവും അതായത് 44 ശതമാനവും ഈ ജില്ലയിലായിരുന്നു എന്നത് സ്ഥിതി ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കുന്നു.*
*മാത്രമല്ല 2025*
*ജനുവരി മുതൽ 2026* *ജനുവരി വരെയുള്ള കാലയളവിൽ മാത്രം ജില്ലയിൽ 50 വീട്ടുപ്രസവങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽ മൂന്ന് നവജാത ശിശുക്കൾ മരണപ്പെട്ടുവെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.*
*ജനനത്തിന്റെ കാര്യത്തിൽ ആളുകൾ പൂർണ്ണമായും ആശുപത്രികളെ ആശ്രയിക്കുമ്പോൾ, മരണത്തിന്റെ കാര്യത്തിൽ 62 ശതമാനത്തോളം പേരും വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ ആണ് അന്തരിക്കുന്നത്*
*സംസ്ഥാന ശരാശരി പ്രത്യുൽപാദന നിരക്ക് (ടി.എഫ്.ആർ) 1.5 ആയി കുറയുന്ന ഘട്ടത്തിലും, ജില്ലയിൽ മാത്രം ജനസംഖ്യാ വർധന ഇപ്പോഴും കൃത്യമായി നിലനിൽക്കുന്നു എന്നത് ജനസംഖ്യാശാസ്ത്രപരമായി ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്.*
0 Comments