LATEST

6/recent/ticker-posts

Header Ads Widget

ജനവാസ മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം: ഒരു സ്ത്രീക്ക് മരിച്ചു; മൂന്ന് പേർക്ക് പരിക്ക്..!


*എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമയാണ് മരണപ്പെട്ടത്.* 

*സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ​പള്ളിയിലേക്ക് നമസ്കാരത്തിനായി എത്തിയവർക്ക് നേരെയാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.* 

*ആക്രമണത്തിൽ പരിക്കേറ്റ പി.ടി. മുഹമ്മദലി, കുനിയമണ്ണൻ ഹമീദ്, വി.പി. അബ്ദുള്ള എന്നിവർ ചികിത്സയിലാണ്. ആക്രമണം നടത്തിയ പന്നിയെ പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടി.*

*​വിവരമറിഞ്ഞ് എടവണ്ണ പോലീസും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണപ്പെട്ട ഫാത്തിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.*

*ജനവാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ.*

Post a Comment

0 Comments