LATEST

6/recent/ticker-posts

Header Ads Widget

ഉപതിരഞ്ഞെടുപ്പ്: കേരളത്തിൽ ശക്തമായ യുഡിഎഫ് മുന്നേറ്റം കോഴിക്കോട് കുറ്റിച്ചിറ യുഡിഎഫ് നിലനിർത്തി




തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലം വന്ന സ്ഥലങ്ങളിൽ മുൻതൂക്കം യുഡിഎഫിന്, 12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

തൃശൂര്‍ ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതുകോട്ടയില്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരി വിജയിച്ചു. ബിന്ദു കുമാരി 533 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി 515 വോട്ടാണ് നേടിയത്. എന്‍ഡിഎക്ക് 21 വോട്ട് ലഭിച്ചു.

കോട്ടയം മീനടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചീരംകുളം യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി പ്രീത പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പത്തനംതിട്ട അരുവാപുലം പഞ്ചായത്തിലെ കല്ലേലി ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില സുരേഷ് 112 വോട്ടുകള്‍ക്ക് വിജയിച്ചു.

പാലക്കാട് ചിറ്റൂരില്‍ പരുത്തിക്കാവ് വാര്‍ഡില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തുല്യവോട്ട് നേടി. 433 വോട്ട് വീതമാണ് ഇരു സ്ഥാനാര്‍ഥികളും നേടിയത്. എന്‍ഡിഎക്ക് 28 വോട്ട് കിട്ടി. ഇവിടെ ടോസിലൂടെ വിജയിയെ നിര്‍ണയിക്കും.

കൊച്ചി കോര്‍പറേഷന്‍ അയ്യപ്പന്‍കാവ് ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി.

മലപ്പുറം മങ്കട ഗ്രാമപഞ്ചായത്ത് വാർഡ് നാല് കടന്നമണ്ണ സിപിഐ നിലനിർത്തി. 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐയിലെ പാത്തുട്ടി അബ്ദുറഹിമാനാണ് വിജയിച്ചത്. സിപിഐ അംഗം മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എറണാകുളം പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്‍റി20 നിലനിര്‍ത്തി. 339 വോട്ടിനാണ് ട്വന്‍റി20 ജയം.

മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മൂലയ്ക്കലില്‍ മുസ്‌ലിം ലീഗ് സ്ഥാനാർഥി വി.പി.ഒ ബുഷറ 488 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 220 വോട്ട് നേടി ബിജെപി രണ്ടാം സ്ഥാനത്ത്. 181 വോട്ടുമായി സിപിഎമ്മിലെ വി.വി ഗോപിനാഥ് മൂന്നാം സ്ഥാനത്ത്. ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന അഷ്കറിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മലപ്പുറം വേങ്ങര മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഹസീന ഫസൽ 880 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ലീഡ് 720 ആയിരുന്നു. യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് രാഗം കോര്‍ണര്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പി. ഗിരീശന്‍ 48 വോട്ടുകള്‍ക്ക് വിജയിച്ചുഎറണാകുളം പറവൂർ വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാർഡ് നിലനിർത്തി യുഡിഎഫ്. കോൺഗ്രസിലെ ജോസ് കുനിയന്തോടത്ത് വിജയിച്ചു.

തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി രമ്യ വി. തുളസി വിജയിച്ചു.

എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 207 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുഗന്ധി ജോഷി വിജയിച്ചത്.

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് ജയം. പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ കെ.വി രതീശനാണ് വിജയിച്ചത്. 65 വോട്ടിനാണ് ജയം. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് കുമാര്‍ 276 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തൃശൂര്‍ തളിക്കുളത്ത് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജി കൃഷ്ണഘോഷ് 28 വോട്ടിന് ജയിച്ചു. വാര്‍ഡ് മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പാലക്കാട് കരിമ്പ പഞ്ചായത്ത് വെട്ടം 13ാം വാര്‍ഡില്‍ യുഡിഫ് വിജയിച്ചു. എ.എ അബ്ദുല്‍ ജലീല്‍ 335 വോട്ടിനാണ് വിജയിച്ചത്.

തിരുവനന്തപുരം തിരുപുറം പഞ്ചായത്തിലെ പഴയകട വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സി.എസ് സുനില്‍കുമാറാണ് വിജയിച്ചത്. വർക്കല ഒറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥി പി ബീന വിജയിച്ചു. സിപിഎം അംഗം സ്മിത സുന്ദരേശൻ രാജിവച്ച് ബിജെപി ചേർന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

തൃശൂര്‍ ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വി.ഒ പൈലപ്പന്‍ 339 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

കാസര്‍കോട് പിലിക്കോട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ടി. ഓമന 297 വോട്ടുകള്‍ക്ക് വിജയിച്ചു. ടി. ഓമന 591 വോട്ടും കോണ്‍ഗ്രസ്സിലെ കെ. സന്ധ്യ 294 വോട്ടും ബിജെപിയിലെ ഉമാവതി 18 വോട്ടും നേടി.

പാലക്കാട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക നഗര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. തൗഷിക വിജയിച്ചു🔳

Post a Comment

0 Comments