LATEST

6/recent/ticker-posts

Header Ads Widget

എടവണ്ണപ്പാറ - ഊർക്കടവ് വഴി കോഴിക്കോട്ടേക്ക് പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു...


*എടവണ്ണപ്പാറ മേഖലയിൽ നിന്നുള്ള യാത്രാക്ലേശത്തിന് ആശ്വാസമേകി കൊണ്ടോട്ടിയിൽ നിന്ന് എടവണ്ണപ്പാറ, വാഴക്കാട്, ഊർക്കടവ് വഴി കോഴിക്കോട്ടേക്ക് പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു.*

*രാവിലെയുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ക്രമീകരിച്ചിരിക്കുന്ന ഈ സർവീസ് വിദ്യാർത്ഥികൾക്കും ഓഫീസുകളിൽ പോകുന്നവർക്കും ഏറെ ഉപകാരപ്രദമാകും*.

*രാവിലെ 7.15-ന് കൊണ്ടോട്ടിയിൽ നിന്ന് പുറപ്പെടുന്ന ബസ് 7.45-ഓടെ എടവണ്ണപ്പാറയിലെത്തും. തുടർന്ന് എടവണ്ണപ്പാറയിൽ നിന്ന് രാവിലെ 8.00 മണിക്ക് പുറപ്പെട്ട് ഊർക്കടവ് വഴി കോഴിക്കോട്ടേക്ക് യാത്ര തിരിക്കും*. 

*എടവണ്ണപ്പാറ, വാഴക്കാട് മേഖലയിലുള്ളവർക്ക് കോഴിക്കോട് നഗരത്തിലേക്ക് വേഗത്തിലെത്താൻ ഈ സർവീസ് സഹായകമാകും.

Post a Comment

0 Comments