*അരീക്കോട് - മഞ്ചേരി റോഡിൽ കാവനൂർ ചെരണ്ടാകുണ്ടിൽ വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.*
*കാവനൂർ ചെങ്ങര പാക്കിസ്ഥാൻ മുക്ക് കോടക്കുത്ത് നാണിയുടെ മകൻ ദിൽഷാദ് (20) ആണ് മരണപ്പെട്ടത്.*
*കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. ദിൽഷാദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ്സ് ഇടിക്കുകയായിരുന്നു.*
*അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.*
*സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
0 Comments