*നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ തേൻപാറയ്ക്ക് സമീപം റോഡിലിറങ്ങിയ കാട്ടാനയുടെ ആക്രമണം. ബൈക്കിലെത്തിയ ദമ്പതികൾ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.*
*റോഡിൽ നിലയുറപ്പിച്ച ആന തങ്ങളുടെ നേരെ വരുന്നത് കണ്ട് ഭയന്ന ദമ്പതികൾ ബൈക്ക് വഴിയിലുപേക്ഷിച്ച് ഇറങ്ങി ഓടി. യാത്രക്കാർ ഇറങ്ങിയോടിയതോടെ കോപാകുലനായ കാട്ടാന വഴിയരികിൽ കിടന്ന ബൈക്കിന് നേരെ തിരിയുകയും ബൈക്ക് ചവിട്ടിത്തെറിപ്പിക്കുകയുമായിരുന്നു.*
*ഇതേസമയം ആനയുടെ തൊട്ടുപിന്നിലുണ്ടായിരുന്ന പിക്കപ്പ് വാൻ ഡ്രൈവർ വാഹനം വേഗത്തിൽ പിന്നോട്ടെടുത്ത് മാറ്റിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്.*
*നാടുകാണി ചുരം പാതയിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇത്തരത്തിൽ കാട്ടാനകളുടെ സാന്നിധ്യവും ആക്രമണങ്ങളും പതിവായിരിക്കുകയാണ്. അന്തർസംസ്ഥാന പാതയായതിനാൽ രാത്രിയിലടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ വന്യമൃഗശല്യം രൂക്ഷമാകുന്നത് യാത്രികരിൽ കടുത്ത ഭീതിയുയർത്തുന്നുണ്ട്. പ്രദേശത്ത് വനംവകുപ്പിന്റെ പട്രോളിങ് ശക്തമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.*
0 Comments