LATEST

6/recent/ticker-posts

Header Ads Widget

പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് വിട; കൊണ്ടോട്ടി നഗരത്തിൽ ടാറിങ് പ്രവൃത്തികൾ ഇന്ന് തുടങ്ങും..!


*വർഷങ്ങളായി നഗരവാസികളെയും വാഹനയാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് ഇനി മോക്ഷം. കൊണ്ടോട്ടി നഗരത്തിൽ റോഡ് ടാറിങ് പ്രവൃത്തികൾ ഇന്ന് (വ്യാഴാഴ്ച) ആരംഭിക്കും.*

*മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്നും ഒരു ദിവസം വൈകിയാണ് ടാറിങ് ജോലികൾ ആരംഭിക്കുന്നത്. ടാർ ലഭിക്കുന്നതിലുണ്ടായ പ്രയാസമാണ് പ്രവൃത്തി വൈകാൻ പ്രധാന കാരണമായത്.*

*​റോഡ് തകർന്നുകിടക്കുന്നത് കാരണം മാസങ്ങളായി വലിയ ഗതാഗതക്കുരുക്കും പൊടിശല്യവുമാണ് കൊണ്ടോട്ടിയിൽ അനുഭവപ്പെട്ടിരുന്നത്.* 

*വ്യാപാരികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി ടാറിങ് ജോലികൾ ആരംഭിക്കുന്നത്. റോഡ് നന്നാകുന്നതോടെ നഗരത്തിലെ യാത്രാപ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.*

Post a Comment

0 Comments