LATEST

6/recent/ticker-posts

Header Ads Widget

വീട്ടുകാരെ പേടിപ്പിക്കാൻ തൂങ്ങുന്നതായി* *അഭിനയിക്കുന്നതിനിടെ കയർ കുരുങ്ങി;**ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



 
* *എടക്കാപറമ്പ് എഎംഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്.*

വീട്ടുകാരെ പേടിപ്പിക്കാൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എഎംഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്.

കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്റഫിന്റെ മകനാണ്.

സ്കൂളിലേക്ക് പോകാൻ നേരം വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് അവരെ പേടിപ്പിക്കാനായി ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു. ഇതിനിടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

ഉടൻ കുന്നുംപുറത്തെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments