LATEST

6/recent/ticker-posts

Header Ads Widget

താളം തെറ്റി പി.എസ്.സി; ബിരുദതല പ്രാഥമിക പരീക്ഷാ ഫലം വൈകുന്നു, ഉദ്യോഗാർത്ഥികൾ ആശങ്കയിൽ..



*ബിരുദതല പ്രാഥമിക പരീക്ഷ കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും ഫലം പുറത്തുവിടാതെ ഉദ്യോഗാർത്ഥികളെ വലച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ എഴുതിയ നാല് ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികളാണ് ഫലമറിയാതെ കടുത്ത ആശങ്കയിലും മാനസിക സമ്മർദ്ദത്തിലും കഴിയുന്നത്.*

*യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കമ്പനി ബോർഡ് അസിസ്റ്റന്റ്, എക്സൈസ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ (എസ്.ഐ), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിങ്സ്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അസിസ്റ്റന്റ്, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ്, അസിസ്റ്റന്റ് ജയിലർ തുടങ്ങി ട്രാൻസ്ഫർ, സ്പെഷ്യൽ റിക്രൂട്ട്‌മെന്റുകൾ ഉൾപ്പെടെ 21 ഓളം പ്രമുഖ തസ്തികകളിലേക്കാണ് ഇത്തവണ പ്രാഥമിക പരീക്ഷ നടത്തിയത്.*

*മെയ് 2, 16, ജൂൺ 6 എന്നീ തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ പൂർത്തിയാക്കിയത്.*
*എന്നാൽ അവസാന പരീക്ഷ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും ഫലം പ്രഖ്യാപിക്കാത്തത് ഉദ്യോഗാർത്ഥികളുടെ മെയിൻസ് പരീക്ഷാ തയ്യാറെടുപ്പുകളെ സാരമായി ബാധിച്ചിട്ടുണ്ട്.*

*പ്രിലിമിനറി ഫലം വൈകുന്നതോടെ തുടർന്നുള്ള മെയിൻസ് പരീക്ഷകളും നീളുകയാണ്.*ഈ മാസം നടക്കേണ്ടിയിരുന്ന എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ജയിലർ എന്നീ മെയിൻസ് പരീക്ഷകൾ നവംബറിലേക്ക് മാറ്റിയതായി പി.എസ്.സി ഇതിനകം അറിയിച്ചിട്ടുണ്ട്.*
*ഫലം ഇനിയും വൈകിയാൽ ഒക്ടോബറിൽ നിശ്ചയിച്ചിട്ടുള്ള മറ്റ് മെയിൻസ് പരീക്ഷകൾ കൂടി മാറ്റിവെക്കേണ്ടി വരുമെന്നാണ് വിവരങ്ങൾ.*

*പരീക്ഷാ നടത്തിപ്പിലും ഫലം പ്രസിദ്ധീകരിക്കുന്നതിലുമുള്ള പി.എസ്.സിയുടെ ഇത്തരം അനാവശ്യ കാലതാമസം സംസ്ഥാനത്തെ മുഴുവൻ നിയമന പ്രക്രിയയെയും അവതാളത്തിലാക്കുമെന്ന കടുത്ത പ്രതിഷേധത്തിലാണ് ഉദ്യോഗാർത്ഥികൾ*


Post a Comment

0 Comments