LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്






തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് . പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 14,130 രൂപയുമായി. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. പലിശ നിരക്ക് വര്‍ധിക്കുന്നത് ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കൂട്ടുമെന്നതിനാല്‍, നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പിന്മാറുന്ന പ്രവണതയാണുള്ളത്.

ഫെഡറല്‍ റിസര്‍വിന്റെ പലിശ നയങ്ങള്‍ക്കും ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ക്കും പുറമെ തൊഴില്‍ വിപണിയിലെ കണക്കുകളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവിലയെ നിര്‍ണയിക്കുന്ന മറ്റ് പ്രധാന ഘടകങ്ങള്‍. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,400 ഡോളര്‍ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.



Post a Comment

0 Comments