*ഏറനാട് എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.കെ. ബഷീറിന്റെ ഇടപെടലിൽ മലപ്പുറത്തുനിന്ന് അരീക്കോട്, പെരുങ്കടവ് പാലം, കുനിയിൽ, തൃക്കളയൂർ, കീഴുപറമ്പ്, ചെറുവാടി വഴി കോഴിക്കോട്ടേക്ക് അനുവദിച്ച പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ഉടൻ നിരത്തിലിറങ്ങുന്നു.*
*പുതിയ സർവീസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9.30-ന് കുനിയിൽ പെരുങ്കടവ് പാലത്തിൽ വെച്ച് മന്ത്രി പി.കെ. ബഷീർ ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിക്കും.*
*മേഖലയിലെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുതിയ സർവീസിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.*
*പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി എത്തുന്ന ഈ ബസ് സർവീസ് യാഥാർത്ഥ്യമാകുന്നതോടെ കീഴുപറമ്പ്, കുനിയിൽ പ്രദേശവാസികളുടെ ഏറെ നാളത്തെ യാത്രാ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.*
*നേരത്തെ കോഴിക്കോട്ടേക്ക് നേരിട്ട് യാത്രാസൗകര്യമില്ലാതെ പ്രയാസപ്പെട്ടിരുന്ന ഗ്രാമീണ മേഖലകൾക്ക് പുതിയ റൂട്ട് വലിയ ആശ്വാസമാകും.*
*നാളെ രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.*
0 Comments