LATEST

6/recent/ticker-posts

Header Ads Widget

മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി: പ്രസംഗം പൂർത്തിയാക്കിയത് മൊബൈൽ വെളിച്ചത്തിൽ; ​വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ശ്രമമെന്ന് മന്ത്രി..!


*തിരൂരിൽ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിൽ മന്ത്രി എൻ. ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി മുടങ്ങി. വേദി പെട്ടെന്ന് ഇരുട്ടിലായെങ്കിലും പ്രസംഗം നിർത്താതെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് മന്ത്രി തന്റെ വാക്കുകൾ പൂർത്തിയാക്കിയത്.*

*​സംഭവത്തിനിടെ സംസ്ഥാനത്തെ നിലവിലെ വൈദ്യുതി സാഹചര്യത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നത് വളരെ യാഥാർത്ഥ്യമായിട്ടുള്ള കാര്യമാണെന്ന് അദ്ദേഹം പ്രസംഗത്തിൽ തുറന്നുസമ്മതിച്ചു.* 

*എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ സർക്കാർ തലത്തിൽ നടന്നുവരികയാണെന്നും വൈകാതെ തന്നെ വിഷയത്തിന് ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം.*

Post a Comment

0 Comments