LATEST

6/recent/ticker-posts

Header Ads Widget

ജിന്ന് മന്ത്രിച്ചൂതിയ' ഏത്തപ്പഴത്തിന് 2500 രൂപ; പലയിടങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട തട്ടിപ്പുകാരൻ പിടിയിൽ; ഭക്തി തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു..!


*'ജിന്ന് മന്ത്രിച്ചൂതിയ പഴം' കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് ഭക്തി ചൂഷണവും വൻ സാമ്പത്തിക തട്ടിപ്പും നടത്തിവന്ന വ്യാജ കേന്ദ്രം നാട്ടുകാർ ഇടപെട്ട് അടപ്പിച്ചു. തിരുനാവായ കൊടക്കലിൽ 'ജിന്ന് മഹർ' എന്ന പേരിൽ മജ്‌ലിസ് നടത്തിയിരുന്ന അബു അലവി എന്നയാളുടെ തട്ടിപ്പ് കേന്ദ്രമാണ് ജനരോഷത്തെ തുടർന്ന് പൂട്ടിച്ചത്.*

*​ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം 2500 രൂപയ്ക്കാണ് ഇവർ ലേലം ചെയ്തു വിറ്റത്.* 

*മജ്‌ലിസിൽ ജിന്നാണെന്ന് വിശ്വസിപ്പിച്ച് ഒരാൾ മൂടിപ്പുതച്ചിരിക്കുകയും, ഇയാൾ പഴത്തിൽ മന്ത്രിച്ചൂതിയ ശേഷം ലേലം വിളിക്കുകയുമായിരുന്നു. 1000 രൂപയിൽ ആരംഭിച്ച ലേലവിളി ഒടുവിൽ 2500 രൂപയ്ക്ക് ഒരു യുവാവ് ഉറപ്പിച്ചു. പഴം വാങ്ങിക്കഴിക്കുന്ന നിമിഷം മുതൽ അദ്ഭുതങ്ങൾ കാണാൻ സാധിക്കുമെന്നായിരുന്നു കേന്ദ്രം നടത്തിപ്പുകാരനായ അബു അലവിയുടെ വാഗ്ദാനം.*

*​എന്നാൽ പഴം കഴിച്ചിട്ടും അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ വരികയും അന്ധവിശ്വാസവും സാമ്പത്തിക ചൂഷണവും വ്യക്തമാവുകയും ചെയ്തതോടെ നാട്ടുകാർ കൂട്ടത്തോടെ രംഗത്തെത്തുകയായിരുന്നു. തുടർന്ന് കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണമായും നാട്ടുകാർ തടഞ്ഞു.*

*അബു അലവി മുൻപും വിവിധ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ ഭക്തി തട്ടിപ്പ് നടത്തുകയും നാട്ടുകാർ ആട്ടിയോടിക്കുകയും ചെയ്തിട്ടുള്ളയാളാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനുശേഷമാണ് ഇയാൾ തിരുനാവായയിലെത്തി പുതിയ വ്യാജ കേന്ദ്രം ആരംഭിച്ചത്.*

Post a Comment

0 Comments