LATEST

6/recent/ticker-posts

Header Ads Widget

നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.


     *മലപ്പുറം ജില്ലാ പരിവാർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാദേശിക പരിവാർ* *ഭാരവാഹികൾക്കായി നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രാവിലെ* *പത്തുമണിയോടെ എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പരിവാർ* *പ്രസിഡന്റ് ശ്രീ. അബ്ദുൽ റഷീദ് മർവയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ* *ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി പരിശീലന ക്ലാസ് ഔപചാരികമായി* *ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. ഇ. കൃഷ്ണകുമാർ* *സ്വാഗതം പറഞ്ഞു, ജോയിന്റ് സെക്രട്ടറി ശ്രീമതി. സ്വാതി വളാഞ്ചേരി നന്ദി* *രേഖപ്പെടുത്തി.* 
       *പരിവാർ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജാഫർ* *ചാളക്കണ്ടി, ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ. അബ്ദുൽ ലത്തീഫ് കീഴാറ്റൂർ* *തുടങ്ങിയവർ വിഷയാവതാരകരെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് 'വിവിധ സർക്കാർ* *വകുപ്പുകളുമായി പരിവാർ പ്രാദേശിക ഘടകങ്ങൾ ഫലപ്രദമായി ഇടപെടേണ്ട രീതി',* *'ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ* *നേരിടുന്ന വെല്ലുവിളികളും അതിജീവനവും'* *എന്നീ വിഷയങ്ങളെ മുൻനിർത്തി യഥാക്രമം പരിവാർ കേരള ഉപദേശക* *സമിതി അംഗം ശ്രീ. എം. സുകുമാരൻ, പ്രമുഖ സൈക്കോളജിസ്റ്റ്* *ഡോ. ഹെന* *എൻ.എൻ. തുടങ്ങിയവർ വിശദീകരിച്ച് സംശയങ്ങൾക്ക് മറുപടി നൽകി.* 
       *മലപ്പുറം പരിവാറിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ്, ജനറൽ* *സെക്രട്ടറി, ട്രഷറർ ശ്രീ. അബ്ദുസമദ്, കോർഡിനേറ്റർ ശ്രീ. സിദ്ദിഖ്* *മാളിയേക്കൽ, വൈസ് പ്രസിഡന്റ് ശ്രീ. കരീം എളമരം തുടങ്ങിയവർ* *വിശദീകരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. മുഹമ്മദ് സഫ്വാന്റെ നന്ദി പ്രകടനത്തോടെ* *പരിപാടികൾക്ക്* *തിരശ്ശീല വീണു.* 

       *പരിവാർ കമ്മിറ്റി* 
          *മലപ്പുറം ജില്ല*

Post a Comment

0 Comments