*കാവനൂർ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് വേഗമേറുന്നു.*ഏറനാട് താലൂക്ക്, കാവനൂർ ഗ്രാമപഞ്ചായത്ത്, കാവനൂർ വില്ലേജ് ഓഫീസ്, മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ എന്നിവയുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് നടപടികൾ പൂർത്തിയാക്കുന്നത്.*
*പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ സംഗ്രഹ റിപ്പോർട്ടുകൾ മഞ്ചേരിയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഏറ്റുവാങ്ങി.*
*തുടർനടപടികൾ സുഗമമാക്കുന്നതിനായി മന്ത്രി ഈ റിപ്പോർട്ടുകൾ മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ എം. മുകുന്ദന് വേദിയിൽ വെച്ചുതന്നെ കൈമാറി.*
*റിപ്പോർട്ട് സമർപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് 100 ദിവസത്തിനകം പട്ടയം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.*സാമൂഹിക നീതിയും ഭൂസുരക്ഷയും ഉറപ്പാക്കി, അർഹരായ ഒരാളെപ്പോലും ഒഴിവാക്കാതെയുള്ള കാര്യക്ഷമമായ സേവനമാണ് ഈ പ്രത്യേക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.*
0 Comments