*പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ദിലീപ് എം (35)-നെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാണാനില്ലെന്ന് പരാതി.*
*കഴിഞ്ഞ ഓഗസ്റ്റ് 17-ാം തീയതി മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അവസാനമായി അരീക്കോട് ചാലിയാർ പുഴയുടെ സമീപത്താണ് ദിലീപിനെ കണ്ടതായി ദൃക്സാക്ഷികൾ പറയുന്നത്.*
*അഴിയന്നൂർ പോസ്റ്റ്, കടമ്പഴിപ്പുറം വഴി തോട്ടിക്കുഴി വീട്ടിൽ താമസിക്കുന്ന ദിലീപിനെ കാണാതായതോടെ കുടുംബാംഗങ്ങളും പോലീസും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.*
*ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ ഉടൻ തന്നെ അരീക്കോട് പോലീസുമായോ അല്ലെങ്കിൽ 8939168387 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.*
0 Comments