*മഞ്ചേരി സീതി ഹാജി ബസ് സ്റ്റാൻഡിന് മുകളിൽ മധ്യവയസ്കനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി സ്വദേശി പ്രകാശനാണ് (55) കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.*
*സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻപ് മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും സെൻട്രൽ, നിർമ്മാണ ജോലികൾ ചെയ്തുവന്നിരുന്ന ആളാണ് പ്രകാശൻ.*
*കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇയാൾ ജോലിക്ക് പോയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ശരീരത്തിൽ ഗുരുതരമായ മുറിവുകളും രക്തക്കറകളും കണ്ടെത്തിയതാണ് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നത്.*
*സംഭവമറിഞ്ഞ് മഞ്ചേരി പോലീസ് ഉടൻ സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.*
*പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ പൂർണ്ണ വ്യക്തത വരൂ എന്ന് പോലീസ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.*
0 Comments