*പെരിന്തൽമണ്ണ വെട്ടത്തൂരിൽ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ ദാരുണമായി മരിച്ചു. ഏഴുതല സ്വദേശികളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.*
*ഫാമിലേക്ക് തീറ്റയുടെ ചാക്കുകൾ ഇറക്കുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന കമ്പിയിൽ നിന്നാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്. കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിലെ വേലിക്കമ്പിയിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നാട്ടുകാരുടെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.*
*സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.*
0 Comments