LATEST

6/recent/ticker-posts

Header Ads Widget

🚨 മഞ്ചേരിയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ സെന്ററിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊലപാതകമെന്ന് സംശയം


മഞ്ചേരി നഗരത്തിലെ അഹ്മദ് കുരിക്കൾ സ്മാരക ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലാണ് കൊല്ലം സ്വദേശി പ്രകാശനെ (60) തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറ് വർഷമായി മഞ്ചേരിയിൽ സെന്ററിംഗ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ഒരു വർഷമായി വൃക്കരോഗത്തിന് ചികിത്സയിലുമായിരുന്നു.

ഇന്ന് പുലർച്ചെ ജോലിക്കെത്തിയ തൊഴിലാളികളായ കുട്ടിപ്പാറ സ്വദേശി ബൈജു, ചെകിരിയൻ മൂച്ചി സ്വദേശി നജീബ് എന്നിവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ബിയർ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

മഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. 

Post a Comment

0 Comments