LATEST

6/recent/ticker-posts

Header Ads Widget

കള്ളാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം, നേരത്തെ നൽകിയ നിർദേശങ്ങളെല്ലാം അധികൃതർ അവഗണിച്ചു'; മന്ത്രി ടി.സിദ്ദീഖ്



വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മന്ത്രി ടി. സിദ്ദിഖ്. ഉണ്ടായത് പ്രകൃതി ദുരന്തം അല്ല. മനുഷ്യ നിർമിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നേരത്തെ നിർദേശം നൽകിയിരുന്നു. അതെല്ലാം ഉദ്യോ​ഗസ്ഥർ അവ​ഗണിച്ചു. അപകടത്തിൽപ്പെട്ട ആറുപേർ നിലവിൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണാണ് ലഭിക്കുന്ന വിവരം.

*വയനാട്ടിലെ മണ്ണിടിച്ചിൽ യാത്രാ നിയന്ത്രണം*


രക്ഷാസേനയ്ക്കും ആംബുലൻസുകൾക്കും ദുരന്തമുഖത്തേക്ക് അതിവേഗം എത്തിച്ചേരുന്നതിനായി കോഴിക്കോട് മുതൽ കൽപറ്റ വരെയുള്ള ദേശീയപാതയിൽ കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ റൂട്ടിൽ ആംബുലൻസുകൾക്കും മറ്റ് അടിയന്തര സേനാ വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ റോഡിൽ പൂർണ്ണമായും വഴിയൊരുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
താമരശ്ശേരി ചുരത്തിൽ യാതൊരുവിധത്തിലുള്ള ഗതാഗതക്കുരുക്കും ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കേണ്ടതുണ്ട്. അതിനാൽ, ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിലവിൽ പൂർണ്ണമായും ഒഴിവാക്കണമെന്നും, അതീവ ജാഗ്രത പുലർത്തണമെന്നും അറിയിക്കുന്നു.


Post a Comment

0 Comments