LATEST

6/recent/ticker-posts

Header Ads Widget

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള; മോഷ്ടിച്ച പണം ശുചിമുറികളില്‍ ഒളിപ്പിച്ചിരുന്നതായി പ്രതികളില്‍ ഒരാള്‍, ക്ഷേത്രം ട്രസ്റ്റിക്കെതിരെയും മൊഴി


 
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ പ്രതികളുടെ നിര്‍ണായക മൊഴി. സംഭാവന തട്ടിപ്പില്‍ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ അവിനാഷ് ശുക്ലയുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുന്നോടിയായി ശുചിമുറിയില്‍ താത്കാലികമായി സൂക്ഷിച്ചിരുന്നുവെന്നാണ് മൊഴി. കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു. രണ്ട് മണിക്കൂറോളമാണ് പ്രതിയെ പൊലീസ് ചോദ്യം ചെയ്തത്.

മൊഴിയില്‍ ക്ഷേത്രം ട്രസ്റ്റി അനില്‍ മിശ്രക്കെതിരെയും പരാമര്‍ശമുണ്ട്. സംഭാവന എണ്ണുന്ന പ്രക്രിയയില്‍ അനില്‍ മിശ്ര പ്രധാന വഹിച്ചിട്ടുണ്ടെന്നാണ് മൊഴി. സംഭാവന എണ്ണുന്ന മുറിയുടെ താക്കോലുകളില്‍ ഒന്ന് കേസില്‍ അറസ്റ്റിലായ രാമശങ്കറിന് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും മറ്റൊന്ന് ബാങ്കിന്റെ കൈവശമാണെന്നും അവിനാഷ് ശുക്ല പറഞ്ഞു.

Post a Comment

0 Comments