LATEST

6/recent/ticker-posts

Header Ads Widget

മഞ്ഞ കാര്‍ഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍, കിറ്റില്‍ 16 ഇനം സാധനങ്ങള്‍, ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതല്‍





തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകള്‍ക്ക് ഓഗസ്റ്റ് 10 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും.16 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതല്‍ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതല്‍ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതല്‍ നല്‍കുമെന്നും മന്ത്രി വിശദമാക്കി.

 സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നില്‍ക്കുമ്പോഴാണ് പ്രഖ്യാപനം. സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ സബ്സിഡി ഇനത്തിലുള്ള 13 ഇനം സാധനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വിശദമാക്കി.

ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശമെത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നുമാണ് ധനവകുപ്പ് നിർദേശം നല്‍കിയിട്ടുള്ളത്. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു.



Post a Comment

0 Comments