ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. കെ ജെ റീനയെ മാറ്റിയ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഡോക്ടര്‍ കെ ജെ റീനയുടെ ഹരജിയിലാണ് നടപടി. സര്‍ക്കാരിനെ തുരങ്കം വെയ്ക്കുന്ന ചില നടപടികള്‍ ഡോക്ടര്‍ റീനയുടെ ഭാഗത്ത് നിന്നുണ്ടായി. അതിനാലാണ് സ്ഥലംമാറ്റമെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞിരുന്നത്.
ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു ഹരജിയില്‍ റീന ചൂണ്ടിക്കാണിച്ചിരുന്നത്. നേരത്തെ കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ സര്‍ക്കാര്‍ പിഴവ് തിരുത്തിയിരുന്നു. റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. റീനയെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.
നിപ പോലൊരു സാഹചര്യത്തില്‍ റീന 15 ദിവസം അവധിയെടുത്തെന്ന് ആരോപിച്ചായിരുന്നു സ്ഥലം മാറ്റിയത്. എന്നാല്‍ ഡോ. കെജെ റീന 15 ദിവസം അവധിയെടുത്തില്ലെന്നും രണ്ടര ദിവസം മാത്രമാണ് അവധി എടുത്തതെന്നുമുള്ള രേഖ പുറത്തുവന്നിരുന്നു. പിന്നാലെയായിരുന്നു ഉത്തരവ് തിരുത്തിക്കൊണ്ടുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്.
0 Comments