LATEST

6/recent/ticker-posts

Header Ads Widget

കെ എസ് ആർ ടിസി പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി കിഴുപറമ്പ് പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റൂളിയിൽ ആഹ്ലാദ പ്രകടനവും , ലഡു വിതരണവും നടത്തി




*കിഴുപറമ്പ്:*
സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ മാറ്റം കുറിക്കുന്ന കേരളത്തിലെ മുഴുവൻ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന 
പ്രിയദർശിനി പദ്ധതി യാഥാർത്ഥ്യമാക്കിയ രാഹുൽ ഗാന്ധിക്കും യു.ഡി.എഫ് സർക്കാരിനും വി.ഡി. സതീശനും, സിപി ജോണിനും അഭിവാദ്യമർപ്പിച്ച് കിഴുപറമ്പ് പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റൂളിയിൽ ആഹ്ലാദ പ്രകടനവും , മധുര പലഹാര വിതരണവും നടത്തി.
യുഡിഎഫ് കിഴുപറമ്പ് പഞ്ചായത്ത് ചെയർമാൻ എംകെ ഫാസിൽ , യുഡിഎഫ് കിഴുപറമ്പ് പഞ്ചായത്ത് കൺവീനർ കെസിഎ ഷുക്കൂർ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കുറുമാടൻ ഗഫൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബൂബക്കർ മാസ്റ്റർ, നജീബ് കാരങ്ങാടൻ, പിപിഎ റഹ്‌മാൻ, ഇഡി ജോജൻ, 
പ്രൊഫ:കെഎ നാസർ ജിഫിൻ വേങ്ങമണ്ണിൽ, സദഖത്തുള്ള ടികെ, ജലീൽ എടക്കര, പിപി റംലാ ബീഗം, ധന്യ പടിപുറവൻ തുടങ്ങി 
 ജനപ്രതിനിധികൾ, വാർഡ് - ബൂത്ത് ചെയർമാൻമാർ , കൺവീനർമാർ, മഹിളാ കോൺഗ്രസിന്റെയും, വനിതാ ലീഗിന്റെയും ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments