LATEST

6/recent/ticker-posts

Header Ads Widget

വണ്ടൂരിൽ രാഷ്ട്രീയ സംഘർഷം; ബിജെപി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ സിപിഎം എന്ന് ആരോപണം..!



*വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് നേരെ അർദ്ധരാത്രിയിൽ വൻ ആക്രമണം. കാപ്പിൽ സ്വദേശികളായ വിശാഖ്, ജിതിൻ എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഇരുവരുടെയും കൈകൾക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.*

*വണ്ടൂർ കാപ്പിൽ ടൗണിൽ വെച്ചാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഭരണകക്ഷിയായ സിപിഐഎം പ്രവർത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.*

*​പരിക്കേറ്റ വിശാഖിനെയും ജിതിനെയും ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. എന്നാൽ കൈകളിലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇരുവരെയും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റി.* 

*വണ്ടൂർ പഞ്ചായത്തിലെ 24-ാം വാർഡ് മെമ്പറായ സലാമിന്റെയും സിപിഎം പ്രവർത്തകനായ ജിത്തുവിന്റെയും നേതൃത്വത്തിൽ എത്തിയ സംഘമാണ് തങ്ങളെ മാരകായുധങ്ങളുമായി അക്രമിച്ചതെന്നാണ് പരിക്കേറ്റവരും ബിജെപി പ്രാദേശിക നേതൃത്വവും ആരോപിക്കുന്നത്.*

*​സംഭവത്തെ തുടർന്ന് വണ്ടൂരിലും കാപ്പിൽ പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബിജെപി പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ച് ബിജെപി വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തി.*

*അക്രമ രാഷ്ട്രീയത്തിലൂടെ നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.* 

*സംഭവത്തിൽ വണ്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.*

Post a Comment

0 Comments