LATEST

6/recent/ticker-posts

Header Ads Widget

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി


സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സെപ്തംബർ ഒഴികെ ജൂലായ് മുതൽ ഡിസംബർ വരെ കെ.എസ്.ഇ.ബിക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്
▂▂▂▂▂▂▂▂▂▂▂▂▂▂▂

▂▂▂▂▂▂▂▂▂▂▂▂▂▂▂
ഡി​സം​ബ​ർ​വ​രെ​ ​ഉ​യ​ർ​ന്ന​ ​വി​ല​യ്ക്ക് ​ഹ്ര​സ്വ​കാ​ല​ ​ക​രാ​റു​ക​ൾ​ ​വ​ഴി​ ​വൈ​ദ്യു​തി​ ​വാ​ങ്ങാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​ ​ ​കെ.​എ​സ്.​ഇ.​ബി​ ​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ന് അപേക്ഷ നൽകിയിരുന്നു,​ ​ ​ ​ ​ഇ​തി​ൽ​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യ​ ​ക​മ്മി​ഷ​ൻ,​ ​കൂ​ടു​ത​ൽ​ ​ക​ണ​ക്കു​ക​ൾ​ ​കെ.​എ​സ്.​ഇ.​ബി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ക​ണ​ക്കു​ക​ളും​ ​മ​റ്റ്‌​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​കെ.​എ​സ്.​ഇ.​ബി​ ​ഇ​ന്ന് ​ക​മ്മി​ഷ​ന് ​സ​മ​ർ​പ്പി​ച്ചു.​ ​ഇ​ത് ​പ​രി​ശോ​ധി​ച്ച​ശേ​ഷമാണ് കമ്മിഷൻ ഉത്തരവ്.അതേസമയം സം​സ്ഥാ​ന​ത്ത് ​രാ​ത്രി​യി​ലെ​ ​വൈ​ദ്യു​തി​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​നി​ല​വി​ലെ​ ​സ്ഥി​തി​ ​തു​ട​രും.​ ​ജൂ​ൺ​ 16​ ​മു​ത​ൽ​ 30​ ​വ​രെ​യാ​ണ് ​രാ​ത്രി​യി​ൽ​ 30​ ​മി​നി​ട്ട് ​വ​രെ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​ ​കേ​ര​ള​ത്തി​നു​ ​പു​റ​ത്തു​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​വൈ​ദ്യു​തി​യി​ലും​ ​ആ​ഭ്യ​ന്ത​ര​ ​ഉ​ത്പാ​ദ​ന​ത്തി​ലും​ ​കു​റ​വ് ​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​ന​ട​പ​ടി.​ ​പു​റ​ത്തു​നി​ന്ന് ​വൈ​ദ്യു​തി​ ​ല​ഭ്യ​മാ​യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​നി​യ​ന്ത്ര​ണം​ ​വേ​ണ്ടി​വ​ന്നി​രു​ന്നി​ല്ല.​ ​ചി​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ 15​ ​മി​നി​ട്ട് ​മാ​ത്ര​മാ​യി​രു​ന്നു​ ​നി​യ​ന്ത്ര​ണം.​ ​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​ ​ഒ​ന്നി​ല​ധി​കം​ ​ത​വ​ണ​യാ​യി​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ല​ധി​കം​ ​വൈ​ദ്യു​തി​ ​മു​ട​ങ്ങി.​ ​വ്യാ​പ​ക​മാ​യി​ ​മ​ഴ​ ​ല​ഭി​ച്ച​തു​കൊ​ണ്ടും​ ​പ​വ​ർ​ ​എ​ക്‌​സ്‌​ചേ​ഞ്ചി​ൽ​ ​നി​ന്നും​ ​ആ​വ​ശ്യ​മാ​യ​ ​വൈ​ദ്യു​തി​ ​ല​ഭ്യ​മാ​യ​തി​നാ​ലും​ ​ഞാ​യ​റാ​ഴ്ച​ ​നി​യ​ന്ത്ര​ണം​ ​വേ​ണ്ടി​വ​ന്നി​ല്ല.​ ​ഇ​തേ​ ​ക്ര​മീ​ക​ര​ണ​മാ​വും​ ​തു​ട​ർ​ന്നും​ ​ഉ​ണ്ടാ​വു​ക.

*ഒന്നും മിണ്ടാതെ കറന്‍റ് കട്ട് വേണ്ട, കെഎസ്ഇബിക്ക് വിമർശനം; ഒരു മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ*
▂▂▂▂▂▂▂▂▂▂▂▂▂▂▂

▂▂▂▂▂▂▂▂▂▂▂▂▂▂▂
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഒരു മണിക്കൂർ മുമ്പെങ്കിലും ലോഡ് ഷെഡ്ഡിങ് വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു.
▂▂▂▂▂▂▂▂▂▂▂▂▂▂▂

▂▂▂▂▂▂▂▂▂▂▂▂▂▂▂
മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരു‍ന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്. അതേസമയം ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം.

മുൻ വർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയതെന്ന് കെഎസ്ഇബി പറയുന്നു. കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 % വെള്ളം ഉണ്ടായിരുന്നു. എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനത്തെത്തുടർന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയർന്നതിനാൽ വൈദ്യുതി ആവശ്യകത ഗണ്യമായി വർധിക്കുകയും വൈദ്യുതി ലഭ്യതയിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു.

Post a Comment

0 Comments