ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി പ്രവാസി വ്യവസായിയും ബുർജീൽ ഹോൾഡിങ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കായി ഒരു മില്യൺ ദിർഹത്തിന്റെ (പത്തു ലക്ഷം ദിർഹം) അടിയന്തര ദുരിതാശ്വാസ പാക്കേജാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
അപകടത്തിൽപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് ഈ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹത്തിൻറെ ഓഫീസ് അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്: അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഏഴുപേരുടെ കുടുംബങ്ങൾക്ക് 1,000,000 ദിർഹം വീതം (ആകെ 7 ലക്ഷം ദിർഹം) ധനസഹായം നൽകും.
0 Comments