പെട്രോള്‍, ഡീസല്‍ , ഗ്യാസ് വില ദിവസം തോറും കുതിച്ചു കയറുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നാ വശ്യപ്പെട്ടും, ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ ജൂണ്‍ 10ന് ബുധനാഴ്ച കാലത്ത് 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ മാർച്ചും ധർണയും നടത്തുന്നു.
മാർച്ച് എച്ച്‌എംഎസ് സംസ്ഥാന ജനറല്‍ സക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും. 2022 ല്‍ സർക്കാർ നിശ്ചയിച്ച ചാർജ് വാങ്ങിക്കൊണ്ടാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇപ്പോഴും സർവീസ് നടത്തുന്നത്! അതിനു ശേഷം പലതവണകളായിപെട്രോള്‍, ഡീസല്‍, ഗ്യാസ് വില വൻതോതില്‍ വർദ്ധിച്ചു.
ഇതിൻ്റെയൊക്കെ ഫലമായി കേരളത്തിലെ 8 ലക്ഷത്തോളം ഓട്ടോ തൊഴിലാളികളും 40 ലക്ഷത്തോളം വരുന്ന അവരുടെ കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓട്ടോ റിക്ഷകളുടെമിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കണം,
അതോടൊപ്പം ഓരോ കി.മീറ്ററിനും സർക്കാർ നിശ്ചയിക്കുന്ന നിരക്ക് തൊഴിലാളികള്‍ക്ക് ലഭിക്കും എന്നുറപ്പാക്കുന്ന തരത്തില്‍ സർക്കാർ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തണമെന്നും, സി എഫ് , ക്ഷേമ നിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്പെട്ടപ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ടു മാണ് സമരം സംഘടിപ്പിക്കുന്നത്..
0 Comments