പശ്ചിമ ബംഗാളിൽ
സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പ്രക്രിയയിലൂടെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് റേഷൻ കാർഡ് വഴിയുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ഒരു സർക്കാർ സഹായവും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാർക്കും ഇന്ത്യൻ പൗരത്വമില്ലാത്തവർക്കും സംസ്ഥാനത്തെ പൗരന്മാർക്കുള്ള ഒരു ആനുകൂല്യവും നൽകാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്. പൗരന്മാരല്ലാത്തവർ സർക്കാർ പദ്ധതികളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടെങ്കിൽ അത് ജൂൺ ഒന്നിനകം പരിശോധിച്ച് അവരെ പദ്ധതികളിൽ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി അഗ്നി മിത്ര പോൾ പറഞ്ഞു. വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർ രാജ്യത്തെ പൗരന്മാരല്ലെന്നും അതിനാൽ ആനുകൂല്യങ്ങൾ വാങ്ങാൻ അവർക്ക് അർഹതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
0 Comments