എടവണ്ണ :SDPIഏറനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റോഡ്ഷോയും പൊതു സമ്മേളനവും നടത്തി.പാര്‍ട്ടി മണ്ഡലം സ്ഥാനാര്‍ത്ഥി ചെമ്മല യൂസഫലിയുടെ നേതൃത്വത്തിൽ സീതിഹാജി പാലത്തില്‍ നിന്ന് തുടങ്ങിയ റോഡ്ഷോ ജമാലങ്ങാടിയെ വലയം വെച്ച് ടൗണില്‍ സമാപിച്ചു.
തുടര്‍ന്ന് ബസ്റ്റാന്‍റില്‍ മണ്ഡലം പ്രസിഡന്‍റ് ബീരാന്‍ കുട്ടി മൗലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു.ദേശീയ രാഷട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഇനിയങ്ങോട്ട് SDPI യുടെ വളര്‍ച്ചയുടെ കാലഘട്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മജീദ് ഫൈസി പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തെ ഏറനാടിന്‍റെ വികസന കാഴ്ചപ്പാടിനോടുളള MLA യുടെ ധിക്കാരപരമായ സമീപനത്തോട് ജനങ്ങള്‍ വോട്ടിങ്ങിലൂടെ മറുപടി നല്‍കണമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു.
അരീക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ലത്തീഫ് ആശംസ അറിയിച്ച യോഗത്തിന് മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ബഷീര്‍ കിഴിശ്ശേരി സ്വാഗതവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് ശഫീഖ് എടവണ്ണ നന്ദിയും പറഞ്ഞു..!
0 Comments