LATEST

6/recent/ticker-posts

Header Ads Widget

താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ




താമരശ്ശേരി: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാകം ചെയ്ത് കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധേറ്റു. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ നാലുപേരും തീവ്രപരിചരണ വിഭാഗത്തിൽ (ICU) നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ട് ദിവസത്തിലധികമായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ചീര പാകം ചെയ്ത് കഴിച്ചതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് അലർജിക്ക് സമാനമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പഴയ ചീരയിലുണ്ടായ ബാക്ടീരിയൽ അണുബാധയോ അല്ലെങ്കിൽ രാസമാറ്റങ്ങളോ ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

Post a Comment

0 Comments