LATEST

6/recent/ticker-posts

Header Ads Widget

ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാന കമ്പനികൾ



കോഴിക്കോട്: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് വിമാനക്കമ്ബനികള്‍ ആവശ്യപ്പെട്ടതോടെ ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും.

250 ഡോളറെങ്കിലും വർധിപ്പിക്കണമെന്നാണ് വിമാനക്കമ്ബനികളുടെ ആവശ്യം. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാല്‍ തീർഥാടകർക്കും അധിക തുക നല്‍കേണ്ടി വരും.

ടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ സർക്കാർ -സ്വകാര്യ മേഖലയിലെ ഹജ്ജ് തീർഥാടകർക്ക് അധികഭാരമുണ്ടാകും. അതേസമയം, നിരക്ക് വർധനയില്‍ മന്ത്രിതല തീരുമാനമുണ്ടാകുമെന്നും ഹജ്ജ് യാത്രയെ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

0 Comments