LATEST

6/recent/ticker-posts

Header Ads Widget

ബഡ്സ് – ബി.ആർ.സി കേന്ദ്രങ്ങളിൽ എസി സംവിധാനം അടിയന്തിരം: വേനൽ ചൂടിൽ പഠിതാക്കൾ ദുരിതത്തിൽ


മലപ്പുറം: ജില്ലയിലെ ബഡ്സ് സ്കൂളുകളും ബി.ആർ.സി കേന്ദ്രങ്ങളും നേരിടുന്ന കടുത്ത വേനൽചൂട് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പഠിതാക്കൾക്ക് ഗുരുതരമായ ആരോഗ്യ-പെരുമാറ്റ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി എയർ കണ്ടീഷൻ ഉൾപ്പെടെയുള്ള താപനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി “വോയിസ് ഓഫ് ഡി ഫ്രൻ്റ്ലി ഏബിൾഡ്” സംഘടന.
ബഡ്സ്-ബി.ആർ.സി കേന്ദ്രങ്ങളിലെ പഠിതാക്കൾക്ക് ദീർഘകാല അവധി നൽകുന്നത് ശാരീരികമായും മാനസികമായും പെരുമാറ്റപരമായും തിരിച്ചടി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ സ്ഥാപനങ്ങൾക്ക് വേനൽ അവധി ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു താപനിയന്ത്രണ സംവിധാനവും ഇല്ലാതെ ക്ലാസുകൾ തുടരുന്നത് കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വൻ പ്രയാസമാകുന്നുവെന്നാണ് പരാതി.
“സ്ഥാപനങ്ങൾ അടച്ചിടണമെന്ന ആവശ്യം ഉയർത്തുന്നത് കുട്ടികളുടെ യഥാർത്ഥ ആവശ്യങ്ങൾ മനസ്സിലാക്കാതെയാണ്. ഇവർക്ക് സ്ഥിരമായ പരിശീലനവും സാമൂഹിക ഇടപെടലും അത്യാവശ്യമാണ്,” എന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും, എസി സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംഘടനയുടെ ജില്ലാ ഭാരവാഹികളായ നിഷ എടവണ്ണ, ചീക്കോട് അബ്ദുസ്സലാം, തവരക്കാടൻ അബ്ദുറഹ്മാൻ (കുഞ്ഞുട്ടി), ആമിനാബാനു എന്നിവർ ചേർന്നാണ് പ്രസ്താവന പുറത്തിറക്കിയത്.

Post a Comment

0 Comments